LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

എഫ്.എൻ.പി.ഒ. നേതൃത്വത്തിൽ തപാൽ ജീവനക്കാർധർണ്ണ നടത്തി

img_5666.jpg
Spread the love

.

കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചു പൂട്ടലിനെതിരെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.
സേവന മേഖലകളെ അപ്പാടെ തകർത്ത് രാജ്യത്തിൻ്റെ പൊതു സമ്പത്താകെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിൻ്റെ നയത്തെ തൊഴിലാളികൾ ചെറുക്കുമെന്ന് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു. എഫ്.എൻ.പി.ഒ. സംസ്ഥാന അസി. സെക്രട്ടറി പി.വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്,ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ. മനോജ് കുമാർ , സംസ്ഥാന അസി.സെക്രട്ടറി ദിനു മൊട്ടമ്മൽ , കെ.രാഹുൽ, പി.ടി.രന്ദീപ്, വി.കെ.രതീഷ് കുമാർ,ഷജിൽ നമ്പ്രോൻ,എം.കെ. ഡൊമിനിക്ക്,സി.വി.ചന്ദ്രൻ, എം. നവീൻ എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!