വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു

തളിപ്പറമ്പ് : സ്വർണ്ണം പണയം വെച്ചാൽ പലിശ രഹിത വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചു വഞ്ചിച്ച പരാതിയിൽ പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
ചിറവക്കില്‍ പ്രതികളുടെ ഉടമസ്ഥതയില്‍ മെലോറ എന്ന പേരില്‍ ജ്വല്ലറിയുണ്ടെന്നും ഇവിടെ സ്വര്‍ണ്ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു വഞ്ചന.
തളിപ്പറമ്പ് കുപ്പത്തെ പി.ടി.പി.മുഹമ്മദ് അഷറഫ്, മാതമംഗലം കുറ്റൂരിലെ എം.ടി.പി സലാം എന്നിവരുടെയും അഷറഫിന്റെ ഭാര്യ കായക്കൂല്‍ ആയിഷ, സലാമിന്റെ ഭാര്യ സറീന എന്നിവരുടെയും പേരിലാണ് മുഹമ്മദ് ഹനീഫയുടെ പരാതിയില്‍കേസെടുത്തത്.
2022 ഏപ്രില്‍ 23 ന് 116.53 ഗ്രാം സ്വര്‍ണവും ഹനീഫയുടെ ഭാര്യ സഹോദരി നൂര്‍ജഹാന്റെ 260.18 ഗ്രാം സ്വര്‍ണവും പണയം വാങ്ങിയ പ്രതികള്‍ ഹനീഫക്ക് 6,36,000 രൂപയും നൂര്‍ജഹാന് 9,92,000 രൂപയുമാണ് നല്‍കിയത്.
ആകെ രണ്ടുപേര്‍ക്കും നല്‍കിയത് 16,28,000 രൂപയായിരുന്നു.
ഇരിക്കൂര്‍ സ്വദേശി മുഹമ്മദ് നവാസിന് 15,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി.
അഷറഫും സലാമുമാണ് ഈ കേസിലെ പ്രതികള്‍.
മാര്‍ച്ച് 2 മുതല്‍ 2022 ആഗസ്റ്റ് 30 വരെയുള്ള കാലയളവില്‍ 240,03 ഗ്രാം സ്വര്‍ണം പണയമായി വാങ്ങി 9,44,000 രൂപയും 2022 ഏപ്രില്‍ 5 ന് 95 ഗ്രാം പണയം വാങ്ങി 3,76,000 രൂപയും 2022ആഗസ്റ്റ് 30ന് 55.21 ഗ്രാം
പണയം നല്‍കി രണ്ട് ലക്ഷം രൂപയും നല്‍കിയ പ്രതികള്‍ നിശ്ചയിച്ച കാലാവധിക്ക് ശേഷം പണവുമായി എത്തിയപ്പോള്‍ ഇരുവര്‍ക്കും സ്വര്‍ണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്






