LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം രണ്ടായി

img_5563.jpg
Spread the love

പഴയങ്ങാടി : പുതിയങ്ങാടിയിൽ  പാചക വാതക സിലിണ്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരു  ഇതര സംസ്ഥാന തൊഴിലാളി കൂടിമരിച്ചു. മത്സ്യ തൊഴിലാളി ഒഡീഷ കുർദ് സാലി പട് പൂർ സുഡൻ പൂർ

സ്വദേശി നിഗം ബഹ്റ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പുലർച്ചെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒഡീഷ സ്വദേശി

സുഭാഷ് ബഹ്റ (53)  മരണപ്പെട്ടിരുന്നു.  പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ യാണ് ഇരുവരും മരണപ്പെട്ടത്. ഒക്ടോബർ 10 ന് വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ

ശിവ ബഹ്റ, ജിതേന്ദ്ര ബഹ്റ,  എന്നിവർക്കും പൊള്ളലേറ്റിരുന്നു.

നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. നാലു പേരും

പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ മത്സ്യ തൊഴിലാളികളായിരുന്നു.

 താമസിക്കുന്ന റൂമിൽ വെച്ച് ഭക്ഷണം പാചകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും  ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തമുണ്ടായത്.

പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!