വയലാർ ഗാനോത്സവം സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂർ : യുവകലാസാഹിതി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ1ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടത്തുന്ന 42-ാമത് വയലാർ അനുസ്മരണ പരിപാടിക്കായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
വയലാർ അനുസ്മരണവും വയലാർ ഗാനോത്സവവും വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. ഗാനോത്സവത്തെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞൻ കെ.യു.ഹരീന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, പ്രൊഫ: കെ. രാജഗോപാലൻ, കെ വി പത്മനാഭൻ എന്നിവർ സംസാരിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡണ്ട് രഘുവരൻ പയ്യന്നൂർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി. നാരായണൻ മാസ്റ്റർ സ്വാഗതവും അജയകുമാർ. കെ. യു. നന്ദിയും പറഞ്ഞു.
കെ.വി.ബാബു,രഘുവരൻ പയ്യന്നൂർ, രാമകൃഷണൻ കണ്ണോം, എം.രാമകൃഷ്ണൻ എന്നിവർ രക്ഷാധികാരികൾ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ വി. ബാലൻ ചെയർമാൻ. വി.നാരായണൻ മാസ്റ്റർ കൺവീനർ, കെ.യു അജയകുമാർ ട്രഷറർ, കെ.യു ഹരീന്ദ്രൻ മാസ്റ്റർ, രാജൻ പാടാച്ചേരി എന്നിവരെ പ്രോഗ്രാം കോ- ഓഡിനേറ്റർമാരുമായി സംഘാടക സമിതി രൂപീകരിച്ചു.






