മൈഗോൾഡ്ജ്വല്ലറിയിലെ 6 പേർക്കെതിരെ കേസ്

മട്ടന്നൂർ : നിരവധി പേരിൽ നിന്നും സ്വർണ്ണാഭരണങ്ങൾ വാങ്ങി പണം നൽകാതെ വഞ്ചിച്ച മൈഗോൾഡ് ജ്വല്ലറിയിലെ ആറു പേർക്കെതിരെ പരാതിയിൽ വീണ്ടും കേസെടുത്തു. കണ്ടംകുന്ന് കൈത്തിരിക്കപ്പണയിലെ വി.പി. ഷെരീഫയുടെ പരാതിയിലാണ് മൈഗോൾഡ് ജ്വല്ലറിയിലെ മുഴക്കുന്ന് സ്വദേശികളായ തഫ്സീർ, ഫാസില , ഹാജിറ , ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 ആഗസ്ത് 6നു വൈകുന്നേരം 3 മണിക്ക് പരാതിക്കാരിയിൽ നിന്നും ഒന്നാം പ്രതി 8.390 ഗ്രാം സ്വർണ്ണാഭരണം വാങ്ങുകയും 10 മാസം കഴിഞ്ഞാൽ പണിക്കൂലി ഇല്ലാതെ അതേ അളവിൽ പുതിയ സ്വർണ്ണാഭരണം നൽകാമെന്ന് വിശ്വസിപ്പിച്ച് പിന്നീട് അതിൻ്റെ പണം നൽകാതെയും സ്വർണ്ണം തിരിച്ചു നൽകാതെയും സ്ഥാപനം പൂട്ടി പരാതിക്കാരിയെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






