ഉത്തരമലബാർ ശ്രീ മുത്തപ്പൻ സേവാസംഘത്തിന്‍റെ 19ാം വാർഷികാഘോഷം ഒക്ടോബർ 14-ന്

കണ്ണൂർ:
മുത്തപ്പൻ മടപ്പുരകളിലെ ആചാരസ്ഥാനികരായ മടയൻ, ആൾമടയൻ, കലശക്കാർ എന്നിവരുടെ നേതൃത്വത്തിൽ 2007-ൽ രൂപീകരിച്ച ഉത്തരമലബാർ ശ്രീ മുത്തപ്പൻ സേവാസംഘം 19ാം വാർഷികാഘോഷപരിപാടികൾ ഒക്ടോബർ 14, 2025 (ചൊവ്വ) രാവിലെ 10 മണിക്ക് കണ്ണൂർ റെയിൽവേ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വെച്ച് നടക്കും.
പരിപാടി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ. കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
സംഘത്തിന്റെ സെക്രട്ടറി വിജീഷ് മടയൻ (പാപ്പിനിശ്ശേരി) സ്വാഗതം പറയും.
പ്രസിഡന്റ് രവീന്ദ്രൻ മടയൻ അധ്യക്ഷത വഹിക്കും.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘടനാംഗങ്ങളുടെ മക്കളെ കെ. പ്രമോദ് (ചെയർമാൻ, മാധവറാവു സിന്ധ്യാ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി) ആദരിക്കും.
മുഖ്യപ്രഭാഷണം കൊപ്പൽ ചന്ദ്രശേഖരൻ ഉദുമ നടത്തും.
ആശംസകൾ അർപ്പിച്ച് സുരേഷ് ബാബു എളയാവൂർ (കൗൺസിലർ, കണ്ണൂർ കോർപ്പറേഷൻ), കെ.പി. വിനോദ് കുമാർ (സെക്രട്ടറി, ശ്രീ ഭക്തി സംവർദ്ധിനിയോഗം, തളാപ്പ്), വെള്ളോറ രാജൻ, എം.ടി. പ്രകാശൻ (പ്രസിഡന്റ്, തീയ്യ മഹാസഭ, കണ്ണൂർ ജില്ല), രതീഷ് കളത്തിൽ, അജയൻ മത്യാരി (ജില്ലാ സെക്രട്ടറി, തീയ്യ ക്ഷേമസഭ), ചന്ദ്രൻ (പ്രസിഡന്റ്, റെയിൽവേ ശ്രീ മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ) എന്നിവർ സംസാരിക്കും.
ജോയിന്റ് സെക്രട്ടറി രാഘേഷ് മടയൻ നന്ദി പറയും.






