തുളുനാട് മാധ്യമ അവാർഡ്-2025 ടി. ഭരതന് .

പയ്യന്നൂർ. തുളുനാട് മാസിക ഏർപ്പെടുത്തിയ അതിയാമ്പൂർ കുഞ്ഞിക്കൃഷ്ണൻ സ്മാരക തുളുനാട് മാധ്യമ അവാർഡ് മലയാള മനോരമ പയ്യന്നൂർ ബ്യൂറോ ലേഖകൻ ടി.ഭരതന്. വി.വി. പ്രഭാകരൻ, ടി.കെ.നാരായണൻ, എൻ.ഗംഗാധരൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബറിൽ കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയിൽ വെച്ച് അവാർഡ് നൽകും.
38 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ഭരതൻ ആദ്യകാലത്ത് ഗദ്ദിക, മുഖപത്രം, ദേശമിത്രം ലേഖകനും മലയാള മണ്ണ് കാസർകോട് ജില്ലാ ലേഖകനുമായിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ് പ്രസ്സ് ഫോറം സെക്രട്ടറിയായും പ്രവർത്തിച്ചു. കഴിഞ്ഞ ഇരുപത്തി എട്ട് വർഷമായി
മലയാളമനോരമ ലേഖകനായി പ്രവർത്തിക്കുന്നു. പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബ്ബിൻ്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ്, കുറുന്തിൽ കൃഷ്ണൻ സ്മാരക പുരസ്കാരം, കൊക്കാനിശ്ശേരി ജേസീസ് മാധ്യമ പുരസ്കാരം, സിഗ്നോറ ലയൺസ് മാധ്യമ പുരസ്കാരം, രാമന്തളി മഹാത്മ കൾച്ചറൽ സെൻ്റർ മാധ്യമ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ പയ്യന്നൂർ പ്രസ് ഫോറം സെക്രട്ടറിയാണ്.ഭാര്യ: ഇ.പി.ശ്രീജ, മക്കൾ: അയന, ശ്യാംജിത്ത്.






