പോലീസ് സ്റ്റേഷൻ മാർച്ച് 15 കോൺഗ്രസുകാർക്കെതിരെ കേസ്

പെരിങ്ങോം. രാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പെരിങ്ങോം പോലീസ്കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരായ പെരിങ്ങോത്തെ ഉമ്മർ, രാജൻ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 13 പേർക്കുമെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി 11.45 മണിക്കാണ് സംഭവം. വടകര എംപി ഷാഫി പറമ്പിലിനെ പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡിലും സ്റ്റേഷൻ കോമ്പൗണ്ടിലും വഴി തടസ്സപ്പെടുത്തി കൊണ്ട് പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചും പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.






