കായിക മേളസ്പോർട്സ് ആൽബം പ്രകാശനം

കാലിക്കടവ്:പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിൽ, എൻ.എസ്.എസ് യൂണിറ്റും മീഡിയ പബ്ലിസിറ്റി കമ്മിറ്റിയും ഒരുക്കിയ സ്പോർട്സ് ആൽബം പ്രകാശനം ചെയ്തു.
വിദ്യാർത്ഥികളുടെ കായിക മികവുകളും മേളയിലെ പ്രധാന നിമിഷങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ഈ ആൽബം, പരിപാടിയുടെ ഓർമ്മപ്പതിപ്പായി രൂപകല്പന ചെയ്തതാണ്.
പ്രകാശനം ഡി.വൈ.എസ്.പി കാഞ്ഞങ്ങാട്,സി കെ സുനിൽകുമാർ ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു എന്നിവർ നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ പ്രദീപൻ വി,സ്കൂൾ പ്രിൻസിപ്പാൾ രഘുനാഥൻ ടി.വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത വെങ്ങലാട്ട്,പി. ടി .എ പ്രസിഡൻ്റ് സുമേശൻ .കെ ,മീഡിയ കമിറ്റി കൺവീനർ രാജീവൻ കെ, എൻ.എസ്എസ് വളണ്ടിയർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
മേളയുടെ വിജയകരമായ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ച എൻ.എസ്.എസ് വളണ്ടിയർമാരും ടെ സേവനം ചടങ്ങിൽ . പ്രശംസിച്ചു.






