പോലീസിനെ കയ്യേറ്റം ചെയ്ത മൂന്നു പേർ അറസ്റ്റിൽ

മട്ടന്നൂർ: പോളിടെക്നിക്ക് ഇലക്ഷൻ നോമിനേഷനുമായി ബന്ധപ്പെട്ട് പട്രോളിംഗ് ഡ്യൂട്ടി ചെയ്യുകയായിരുന്ന എസ്.ഐയെയും പോലീസുകാരെയും ഭീഷണിപ്പെടു ത്തുകയും തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. പാനൂർ ചെണ്ടയാട് സ്വദേശി കാലത്തിൽ ശരത് രവീന്ദ്രൻ (27), ചെമ്പേരിയിലെ പി.പി. ജോയൽ തോമസ് (28), കാഞ്ഞിരോട് കാരക്കാട് ഹൗസിൽ നന്ദജ് ബാബു (22) എന്നിവരെയാണ് എസ്.ഐ.സി പി. ലിനേഷ് അറസ്റ്റു ചെയ്തത്. പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ച എ. ബി വി പി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു
മട്ടന്നൂർ പോളിടെക്നിക്കിലായിരുന്നു സംഭവം. പോളിടെക്നിക്കിനുള്ളിൽ വെച്ച് പ്രതികൾ എസ്.ഐ.യെയും പോലീസ് സംഘത്തെയും ഭീഷണിപ്പെടുത്തുകയും തടയുകയും കയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്






