LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

40 പവൻ കൈക്കലാക്കി പീഡനം ; എട്ടു പേർക്കെതിരെ കേസ്

img_5078.jpg
Spread the love

എടക്കാട്: വിവാഹ ശേഷം യുവതിയെ സ്വർണ്ണം കുറവാണെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ഭർത്താവ് 40 പവൻ കൈക്കലാക്കി തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിൽ എട്ടു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. എടക്കാട് സ്വദേശിനിയായ 27 കാരിയുടെ പരാതിയിലാണ് ഭർത്താവ് ചാലക്കരയിലെ മുഹമ്മദ് സമീർ,ബന്ധുക്കളായ കുഞ്ചു, അപ്സര ബാനു, സമീന , സലീന ലത്തീഫ്, സൈറ ബാനു, ഷമീറ, സഫീറ എന്നിവർക്കെതിരെ കേസെടുത്തത്. 2014 ജൂൺ 9ന് ആയിരുന്നു വിവാഹം തുടർന്ന് ഭർതൃവീട്ടിൽ താമസിച്ചുവരവെ യുവതിയെ ബന്ധുക്കളായ പ്രതികൾ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ഭർത്താവ് യുവതിയുടെ 35 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കുകയും മഹറായി ലഭിച്ച അഞ്ചര പവനും സമ്മതമില്ലാതെ കൈവശപ്പെടുത്തി തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!