കെ.സുധാകരൻ എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇലക്ട്രോണിക് വീൽചെയർ വിതരണോദ്ഘാടനം ഇന്ന്

കെ.സുധാകരൻ എം.പി യുടെ 2024 -25 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയാറ് അംഗപരിമിതർക്ക് ഇലക്ട്രോണിക് വീൽ ചെയറുകൾ ഇന്ന് (09.10.25) വിതരണം ചെയ്യും.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് രാവിലെ 11 മണിക്ക് കെ.സുധാകരൻ എം.പി വിതരണോദ്ഘാടനം നിർവഹിക്കും.കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ,ഡെപ്യൂട്ടി മേയർ അഡ്വ: പി.ഇന്ദിര,മുൻ മേയർ അഡ്വ: ടി.ഒ.മോഹനൻ,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് എം.പി,ജില്ലാ പ്ലാനിങ് ഓഫീസർ നിനോജ് മേപ്പടിയത്ത്,ജില്ല സാമൂഹിക നീതി ഓഫീസർ ബിജു.പി തുടങ്ങിയവർ പങ്കെടുക്കും.






