LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

ഭാരത് സേവക് ദേശീയ പുരസ്കാരം പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിന്

2af10119-7af4-44b5-aef0-1382cc251bdb.jpg
Spread the love

പയ്യന്നൂർ:കേന്ദ്ര ഭാരത് സേവക് സമാജിന്റെ
‘ ഭാരത് സേവക് ദേശീയ പുരസ്കാരം ‘ പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം അർഹനായി.രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കാണ് പുരസ്കാരം സമ്മാനിക്കുന്നത് . ശില്പി ,ചിത്രകാരൻ എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം ദേശീയ പുരസ്ക്കാരത്തിന് അർഹനായത്.
ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു 1952 -ൽ ഇന്ത്യ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ സ്ഥാപിച്ച ഡൽഹി ആസ്ഥാനമായ ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവക് സമാജ് .
മഹാത്മാഗാന്ധിജിയുടെ നിരവധി ശില്പങ്ങൾ, എ.കെ.ജി , സ്വാമി വിവേകാനന്ദൻ, ഇ.എം.എസ്, , ലാൽ ബഹദൂർ ശാസ്ത്രി , ഡോ. ബി ആർ അംബേദ്കർ , കെ .കേളപ്പൻ, ശ്രീനാരായണഗുരു, ഇബിച്ചിബാവ, കൃഷ്ണമേനോൻ , ആലക്കോട് രാജ , സഞ്ജയൻ, ബുദ്ധൻ, ബസവേശ്വരൻ, ജോസഫ് കനക മൊട്ട ,മോഹൻലാലിനെ ആദരിക്കുന്നതിനായി നിർമ്മിച്ച മോഹനം വെങ്കല ശില്പം , ക്ഷേത്രശില്പങ്ങൾ തുടങ്ങിയനിരവധി ശില്പങ്ങൾ ചെയ്ത് ശ്രദ്ധേയനായ പ്രതിഭയാണ്ചിത്രൻ കുഞ്ഞിമംഗലം.
കലാവൈഭവം പരിഗണിച്ച് 2020 -ലെ കേരള സംസ്ഥാന ക്ഷേത്രകല അക്കാദമി അവാർഡും , 2019 -ലെ കേരള ഫോക്‌ ലോർ , കേരള ഫോക് ട്രാക്ക് അവാർഡും, റോട്ടറി ക്ലബ് അവാർഡും, സ്വർണ്ണ മെഡലുകളും അംഗീകാരങ്ങളും ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട് .
പിതാവ് -ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററിൽ നിന്നുംശില്പ കലയും , തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പകലയിൽ ബി എഫ് എ യും , മൈസൂരിൽ നിന്ന് ശില്പകലയിൽ എം എഫ് എ യും പൂർത്തിയാക്കി . കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒക്ടോബർ 13ന്
തിരുവനന്തപുരത്ത് കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിലെ ഭാരത് സേവക് സമാജിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ന്യൂഡൽഹിയിലെ സെൻട്രൽ ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ ചെയർമാൻ ഡോ. ബി. എസ് . ബാലചന്ദ്രൻ അവാർഡ് സമ്മാനിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!