LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

കണ്ണൂർ ഇരിക്കൂരിൽ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

img_4552.jpg
Spread the love

പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര്‍ 28-ന് രാവിലെ ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ അബുബക്കര്‍ സിദ്ദിഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്.

പ്രഭാത ഭക്ഷണത്തിനായി ഇമാം അയല്‍ വീട്ടില്‍ പോയ തക്കം നോക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവും മോഷ്ടിച്ചു. ഇരിക്കൂറില്‍ വിവാഹം കഴിച്ച് പെരുവള്ളത്തുപറമ്പില്‍ താമസിക്കുന്ന വ്യക്തിയാണ് പ്രതി മുഹാദ് മുന്ന.

മോഷണത്തെ തുടര്‍ന്ന് ഉള്ളാളില്‍ നിന്ന് കടന്നുകളഞ്ഞ മുന്നയെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ശനിയാഴ്ച്ച കണ്ണൂര്‍ ടൗണില്‍ നിന്ന് പിടികൂടിയത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!