കാറിൽ നിന്നും പട്ടാപ്പകൽ പണവും എടിഎം കാർഡും ഫോണും കവർന്നു.

തലശേരി: റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിന്നും പട്ടാപ്പകൽ പണവും രേഖകളുമടങ്ങിയ ബേഗും എടിഎം കാർഡുംവിലപിടിപ്പുള ഫോണും കവർന്നു. ന്യൂമാഹി ചാലക്കരയിലെ കുളിർമ ഹൗസിൽ മുഹമ്മദ് ഫായിസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 20 ന് ഉച്ചക്ക് 12.15 നും 1.30 മണിക്കുമിടയിലാണ് മോഷണം. തലശേരി എസ്.എസ്. റോഡിൽ പാർക്ക് ചെയ്തിരുന്ന പരാതിക്കാരന്റെ കെ.എൽ. 27.ജി. 7977നമ്പർ കാറിലുണ്ടായിരുന്ന ഭാര്യയുടെ ബേഗും അയ്യായിരം രൂപയും ഭാര്യാ സഹോദരിയുടെ ബാഗിലുണ്ടായിരുന്ന സാംസങ്ങ് ഗ്യാലക്സി എ 12 മോഡൽ ഫോണും എടിഎം കാർഡും ജ്വല്ലറിയുടെ ഡെപ്പോസിറ്റ് സ്കീം സ്ലിപ്പുമാണ് മോഷണം പോയത്. തുടർന്ന് തലശേരി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






