വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കണ്ണൂർ. വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച് കണ്ണൂരിലെലോഡ്ജിലെത്തിച്ച ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി പി.എം മുഹമ്മദ് ഷെരീഫിനെ (37) യാണ് വനിത സ്റ്റേഷൻ എസ്.ഐ ധന്യ കൃഷ്ണൻ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞജൂലായ് മാസത്തിലാണ് പരാതി ക്കാസ്പദമായ സംഭവം. ടൗൺ സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് പ്രതി പീഡിപ്പിച്ചത്.
ബന്ധുവിന്റെ സുഹൃത്തായ പ്രതി യുവതിയിൽ നിന്നും രണ്ടര ലക്ഷം രൂപ വായ്പ വാങ്ങുകയും പിന്നീട് പണം തരാമെന്ന വ്യാജേന കണ്ണൂർ ടൗണിലെ ലോഡ്ജ് മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി വനിത സ്റ്റേഷനിൽപരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു.






