പച്ചക്കറിവ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചു

കുടിയാന്മല: കടയിൽ അതിക്രമിച്ചു കയറി വ്യാപാരിയെ മർദ്ദിക്കുകയും കത്തികൊണ്ടു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെമ്പേരി ബസ് സ്റ്റാന്റിന് സമീപത്തെ ഓറഞ്ച് വെജിറ്റബിൾ സ്കട ഉടമ എരുവേശി മണ്ണംകുണ്ടിലെ വി. ഡി.ജോയി (56) യുടെ പരാതിയിലാണ് എരുവേശിയിലെ എഴുത്തണ വയലിൽ റോയിയുടെ പേരിൽ കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6.50 മണിയോടെയാണ് സംഭവം. സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരന്റെ കയ്യിൽ കയറി പിടിച്ച് തലക്ക് അടിക്കുകയും കാലു കൊണ്ട് ഇടതു തുടയിൽ ചവിട്ടി താഴെയിട്ട് കടയിൽ സൂക്ഷിച്ച കത്തി എടുത്ത്കൊണ്ട് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.






