മാടായി ബി.ഇ.എം. എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.

പഴയങ്ങാടി:മാടായി ബി ഇ എം എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മൊട്ടാമ്പ്രം ജംഗ്ഷനിൽ നിന്ന്ആരംഭിച്ച വിളംബര ഘോഷയാത്രയിൽ വാദ്യമേളങ്ങളും ,ഒപ്പന വേഷത്തിൽ കുട്ടികളും ദഫ് മേളവും , മാർഗ്ഗംകളിയും, വനിതകളും , മുത്തുക്കുടകളും ഘോഷയാത്ര വർണ്ണാഭമാക്കി .തുടർന്ന് ശതാബ്ദി ആഘോഷം കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ അധ്യക്ഷനായി. പ്രധാന അധ്യാപിക ജ്യോതി മിനിമോൾ സ്വാഗതം പറഞ്ഞു. കഥാകാരൻ താഹ മാടായി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിന്റെ ചരിത്രം സണ്ണി അലക്സാണ്ടർ അവതരിപ്പിച്ചു. സ്കൂൾലോക്കൽ മാനേജർ റവ: ഫാദർ റോബർട്ട് ജോൺ പഞ്ചായത്ത് അംഗങ്ങളായ എ.മുനീർ, ഷഹീദ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രശാന്ത് വിനോദ് കുമാർ നന്ദിയും പറഞ്ഞു .






