ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു.

പഴയങ്ങാടി: കെഎസ്കെടിയു മാടായി പഞ്ചായത്ത് കമ്മിറ്റി വെങ്ങരയിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനും ലൈഫ് ഭവന പദ്ധതിയും അട്ടിമറിക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കങ്ങൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് പരിപാടി.
“പെൻഷൻ കൈക്കൂലിയല്ല – അഭിമാനമാണ്”, “ലൈഫ് പദ്ധതി വ്യാമോഹമല്ല – യാഥാർഥ്യമാണ്” എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് സംഗമം നടന്നത്.
പി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ സി.ഒ. പ്രഭാകരൻ സംഗമം ഉദ്ഘാടനം ചെയ്തു. ടി.വി. രമേശൻ, കെ.വി. സന്തോഷ്, എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ.പി. ഹേമചന്ദ്രൻ സ്വാഗതം പറഞ്ഞു.






