ബി കെ 55 ബാസ്ക്കറ്റ് ബോൾ ക്ലബ് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായി.

തലശ്ശേരി വി ആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ ജില്ല ബാസ്കറ്റ്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ജില്ലാ ലീഗ് ചാമ്പ്യന്‍ഷിപ്പ്-2025 ൽ ചന്ദനക്കമ്പാറ ചെറുപുഷ്പം ബാസ്ക്കറ്റ് ബോൾ ക്ലബിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വർഷവും തലശ്ശേരി ബി കെ 55 ബാസ്കറ്റ്ബോൾ ക്ലബ് ചാമ്പ്യന്മാരായി.സ്കോർ 62 – 47.
ടൂർണ്ണമെൻറിലെ മികച്ച താരമായി ബി കെ 55 ബാസ്കറ്റ്ബോൾ ക്ലബ് താരം ടിൻസ് തോമസിനെ തെരഞ്ഞെടുത്തു.
സമപന ചടങ്ങിൽ തലശ്ശേരി എ എസ് പി പി ബി കിരൺ ഐ പി എസ് മുഖ്യ അതിഥിയായി .കണ്ണൂർ ജില്ല ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോ: ജാസിം ഉസ്മാൻ, സെക്രട്ടറി ജസീം മാളിയേക്കൽ,ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ മുൻ പ്രതിനിധി വി സി ഹാഷിം,കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ സെക്രട്ടറി ബിനീഷ് കോടിയേരി, വി ബി ഇസ്ഹാഖ്,കെ ജെ ജോൺസൺ മാസ്റ്റർ ,മുൻ കേരള ബാസ്ക്കറ്റ് ബോൾ താരം സുജാത ചന്ദ്രൻ എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു.






