ഓട്ടോ വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്

കണ്ണൂർ. അമിത വേഗതയിൽ ഓടിച്ചു വന്ന ഓട്ടോ വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്. കക്കാട് കുഞ്ഞിപ്പള്ളി ചെക്കിച്ചിറ ടി.സി മുക്ക് സ്വദേശിനി ടി.വിജയലക്ഷ്മി (65) യുടെ പരാതിയിലാണ് കെ.എൽ. 13. എ.വി. 6230 നമ്പർ ഓട്ടോ ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. തളാപ്പിൽ മാക്സോ നഴ്സിംഗ് ഹോമിന് സമീപത്തായിരുന്നു അപകടം. പരാതിക്കാരി എ.കെ.ജി. ആശുപത്രി ഭാഗത്ത് നിന്നു പഴയ ബസ് സ്റ്റാന്റിലേക്ക് ഓട്ടോയിൽ പോകവെ നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






