കെ.രാഘവൻ മാസ്റ്റർ മാധ്യമ പുരസ്കാരം നേടിയ ഒ.കെ.നാരായണൻ നമ്പൂതിരിയെ അനുമോദിച്ചു

പിലാത്തറ. മാതൃഭൂമി ലേഖകനും സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന കെ.രാഘവൻ മാസ്റ്റർ മാധ്യമ പുരസ്കാരം നേടിയ മാതൃഭൂമിപിലാത്തറ ബ്യൂറോ ലേഖകൻ ഒ.കെ.നാരായണൻ നമ്പൂതിരിയെ പിലാത്തറ പ്രസ് ഫോറം ആദരിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ പി ഷനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ രാഘവൻ കടന്നപ്പള്ളി പുരസ്കാര ജേതാവ് ഒ.കെ.നാരായണൻ നമ്പൂതിരിയെ ആദരിച്ചു. പ്രസ് ഫോറം പ്രസിഡണ്ട് ശങ്കരൻ കൈതപ്രം അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഫോട്ടോഗ്രാഫിയിൽ പുരസ്കാരം നേടിയ ദൃശ്യ മാധ്യമപ്രവർത്തകൻ പ്രണവ് പെരുവാമ്പ , കവിതാ പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വിജയൻ തെരുവത്ത് എന്നിവരെ അനുമോദിച്ചു. ജയരാജ് മാതമംഗലം , ഭാസ്കരൻ വെള്ളൂർ ,രാജേഷ് പഴയങ്ങാടി,, റഫീഖ് പാണപ്പുഴ,ശ്രീകാന്ത് മാതമംഗലം, പ്രണവ്, പെരുവാമ്പ, കെ.കെ. അഷറഫ് , നജ്മുദ്ദീൻപിലാത്തറ എന്നിവർ സംസാരിച്ചു. ഒ.കെ.നാരായണൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി. പപ്പൻ കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.






