ഓൺലൈൻ ട്രേഡിംഗിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ കേസ്.

കാസറഗോഡ്: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച സൈബർ തട്ടിപ്പുസംഘത്തിനെതിരെ സൈബർ പോലീസ് കേസെടുത്തു. കാസറഗോഡ് ആന ബാഗിലു വിലെ മുംതാസ് കോട്ടേജിലെ സി.ഐ. ഇർഷാദിൻ്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്. 2025 ജനുവരി ഒന്നിനും ജൂലായ് 4 മിടയിലുള്ള കാലയളവിൽ പരാതിക്കാരൻ്റെ വാട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗിൽ ഉയർന്ന ലാഭം വാഗ്ദാനം നൽകി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളായി 19,56 379രൂപ അയപ്പിക്കുകയും പിന്നീട് നൽകിയ തുകയോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.