നവജാത ശിശു മരിച്ച നിലയില്‍

പരിയാരം: കിടപ്പുമുറിയിൽ അബോധാവസ്ഥയില്‍ കാണപ്പെട്ട നവജാതശിശു മരിച്ചു. ചുടല കപ്പണത്തട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബന്‍ട്രാറേയുടെ 14 ദിവസം മാത്രം പ്രായമായ മകൾ ബേബി പ്രതിമ യാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 7.30 മണിയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ മുറിയിൽ കണ്ടത്.
രക്ഷിതാക്കൾ ഉടൻ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.