LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജിഐഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

img_1539.jpg
Spread the love

കണ്ണൂർ: പലസ്‌തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ) പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്‌പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം.

കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!