LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

വിദ്യാർത്ഥിയെ ആകമിച്ച 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

img_9929.jpg
Spread the love

കണ്ണൂർ: കോളേജിലെഓണാഘോഷ കലാപരിപാടിയിൽ പങ്കെടുക്കാത്ത വിരോധത്തിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കോളേജ് ഓഫ് കൊമേഴ്സ് വിദ്യാർത്ഥി മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സി.കെ. സൽമാൻ ഫാരിസിന്റെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളായ ബിലാൽ, അഭിനന്ദ്, ഷഹദ്, ഷെസിൽ , ഷഹലാൽ, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്സൽ, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർ ഉൾപ്പെടെ 15 പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 30 ന് ഉച്ചയ്ക്ക് 1 മണിക്ക് കോളേജിന്റെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അക്രമം . വടി കൊണ്ടു അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അടി കൊണ്ടു നിലത്തുവീണ പരാതിക്കാരനെ മൂന്നു മുതൽ 10 വരെയുള്ള പ്രതികളും മറ്റ് കണ്ടാലറിയാവുന്ന അഞ്ചു പേരും ചേർന്ന് കല്ലു കൊണ്ടു ദേഹത്തും നാഭിക്കും ചവിട്ടി ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!