September 17, 2025

ഇരിട്ടിയിൽ വിദ്യാർത്ഥികളുടെ ഓണാഘോഷം  അതിരുകടന്നു; ലൈസൻസ് ഇല്ലാതെ ഓടിച്ച വാഹനങ്ങൾ പോലീസ് പിടിച്ചു

img_0920.jpg

ഇരിട്ടി : വിദ്യാർഥിയുടെ ഓണാഘോഷം പരിധിവിട്ടതോടെ പോലീസ്, വിദ്യാർഥികൾ ഓടിച്ച വാഹനം പിടിച്ചെടുത്തു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ ലൈസൻസ് ഇല്ലാതെയും വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറച്ചും ഓടിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്. പാല, കാവുംപടി സ്കൂൾ വിദ്യാർഥികളാണ് പുത്തൻ കാറുകളുമായി സ്കൂളിൽ എത്തി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധം വാഹനം ഓടിച്ചത്. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ. വി.ദിനേശ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവുമാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. സ്വിഫ്റ്റ്, ഫൊർച്യൂണർ, ബലേനോ, ബിഎംഡബ്ല്യൂ, സുസുകി എന്നീ ന്യൂജെൻ കാറുകളാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനയുടമകളെയും രക്ഷിതാക്കളെയും സ്റ്റേഷനിൽ എത്താൻ പോലീസ് നിർദേശിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger