അയ്യങ്കാളിജയന്തി ആഘോഷിച്ചു

ധർമശാല : അയ്യങ്കാളി മെമ്മോറിയൽ ചാരിറ്റബിൾ സെൻറർ 10-ാം വാർഷികവും അയ്യങ്കാളി ദിനാചരണവും ആദിവാസി ദളിത് നേതാവ് ഗീതാനന്ദർ ഉദ്ഘാടനം ചെയ്തു. കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
ഡോ. പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി പദ്‌മനാഭൻ മൊറാഴ, ടി. കണ്ണൻ, ബി. ദാമോദരൻ, ഹരിദാസ് പാലയാട്, കുഞ്ഞമ്പു കല്യാശ്ശേരി. കെ. സുരേഷ് ബാബു മുണ്ടേരി, ബി. അശോകൻ, കെ.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസസഹായം, ചികിത്സാസഹായം ആദരിക്കൽ ചടങ്ങ് എന്നിവ നടന്നു.
തളിപ്പറമ്പ് : പട്ടുവം പഞ്ചായത്ത് പുലയൻ സമുദായ സംഘത്തിന്റെ നേതൃത്വത്തിൽ അയ്യങ്കാളിജയന്തി ആഘോഷിച്ചു. പട്ടുവം യുപി സ്കൂളിന് മുൻവശം ഹരിജൻതറയിൽ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
ഇ. ഗോപാലൻ അധ്യക്ഷതവഹിച്ചു. ടി. ശിവദാസൻ, ബി. അശോകൻ, കെ. സുരേഷ് കുമാർ, കെ. സജീവൻ, ഒ. ഗോപിനാഥൻ, ഒ. രവീന്ദ്രൻ. പി. ഗീത കുഞ്ഞിരാമൻ, പി. രമേശൻ, ബാലകൃഷ്ണൻ മുതുകുട എന്നിവർ സംസാരിച്ചു.






