LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ മുഴുവൻ സീറ്റിലും കെ എസ് യു, എം എസ് എഫ് സഖ്യം വിജയിച്ചു.

img_0576.jpg
Spread the love

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ മുഴുവൻ സീറ്റിലും കെ എസ് യു, എം എസ് എഫ് സഖ്യം വിജയിച്ചു. തുടർച്ചയായി നാലാം തവണയാണ് കോളേജിൽ കെഎസ് യു, എം എസ് എഫ് സഖ്യം വിജയിക്കുന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോളേജിൽ നിന്ന് ആരംഭിച്ച പ്രകടനം ഇരിട്ടി ടൗണിൽ സമാപിച്ചു. കെ എസ് യു ബ്ലോക്ക് പ്രസിഡണ്ട് ആൽബിൻ പുതുശ്ശേരി, അക്ഷയ് തങ്കച്ചൻ, എം എസ് എഫ് പേരാവൂർ മണ്ഡലം പ്രസിഡണ്ട് ഷമൽ വമ്പൻ, അഫ്സൽ ഹസൻ, എബിൻ കേളകം, ടി. ഫാസിൽ, സി.കെ. അർജുൻ, ഷഫാഫ് നരയമ്പാറ, സുനിൽ കുര്യൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് ഇരിട്ടിയിൽ നേതാക്കളായ കെ. വേലായുധൻ, പി.കെ. ജനാർദനൻ, സി.കെ. ശശിധരൻ, ഷാനിദ് പുന്നാട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെ. മുഹമ്മദ് ഷമീം (ചെയർമാൻ), പി. ശ്രീനന്ദ (വൈസ് ചെയർമാൻ) , വിസ്മയ വിവേക് (ജനറൽ സെക്രട്ടറി), നഫീസ മിസ്റിയ ( ജോ . സെക്രട്ടറി ), കെ. മുഹമ്മദ് റാസി ( യുയുസി), ആർ.ജെ. ഗോകുൽ (സ്റ്റുഡൻ്റ് എഡിറ്റർ), ബി. അനുനന്ദ ( ഫൈൻ ആർട്ട്സ് സെക്രട്ടറി) , പി.കെ. ആഷിഖ് ( ജനറൽ ക്യാപ്റ്റൻ).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!