സൈബർ തട്ടിപ്പുസംഘം 33 ലക്ഷം തട്ടിയെടുത്തു

ഇരിട്ടി: ഓൺലൈൻ മാർക്കറ്റിംഗ് സൈറ്റിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി 32,79,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇരിട്ടി കീഴൂർ സ്വദേശി രജിത്ത് നിവാസിൽ ടി. രജിത്തിന്റെ പരാതിയിലാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നിഷ ശർമ്മയുടെ പേരിൽ പോലീസ് കേസെടുത്തത്. 2025 ജൂൺ 17 നും ജൂലായ് 25 വരെയുള്ള കാലയളവിൽ ഡ്യൂ പോയിൻ ഓൺലൈൻ മാർക്കറ്റിംഗിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പല തവണകളായി വിവിധ അക്കൗണ്ടുകളിലായി 32,79,000 രൂപ കൈപറ്റി തിരികെ നൽകാതെവഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







