സംഘാടക സമിതി രൂപീകരിച്ചു.

പഴയങ്ങാടി :മാടായി ബി ഇ എം എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ .ശതാബ്ദി ആഘോഷം നടത്തിപ്പിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണയോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂളിൽ നടന്നു. സ്കൂൾ ലോക്കൽ മാനേജർ റവ: റോബർട്ട് ജോൺ അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജൂബിതലിമിന സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ജ്യോതി മിനിമോൾ പദ്ധതി വിശദീകരിച്ചു .പഞ്ചായത്തംഗം എ മുനീർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ ചരിത്രം മെറിറ്റ അവതരിപ്പിച്ചു എസ് ആർ ജി കൺവീനർ വിജിഎൻ. വി.നന്ദിയും പറഞ്ഞു. ജനറൽ കൺവീനറായി ഐ എസ് രാജനെയും ജോയിന്റ് കൺവീനറായി അബ്ദുള്ള അഞ്ചില്ലത്തിനെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു.







