വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗം.

പഴയങ്ങാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം വ്യാപാര ഭവനിൽ നടന്നു .ജില്ലാ വൈസ് പ്രസിഡണ്ട് കെ യു വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി. വി. അബ്ദുല്ല അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഇ. പി .പ്രമോദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ദുരിതാശ്വാസ വിതരണവും, മരണാനന്തര സഹായവിതരണവും എം പി തിലകൻ നിർവഹിച്ചു. ചികിത്സാസഹായവിതരണവും , വ്യാപാരികളുടെ മക്കളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള ഉപഹാര സമർപ്പണവും , കെ.യു. വിജയകുമാർ നിർവ്വഹിച്ചു. വനിതാ വിങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ദീപിക പ്രമോദിനെ ആസിയ റഫീഖ് ആദരിച്ചു. നറുക്കെടുപ്പിൽ പത്തോളം പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇ പി പ്രമോദ് സ്വാഗതവും പി വി അബ്ദുൽ ശുക്കൂർ നന്ദിയും പറഞ്ഞു .






