പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം സന്തോഷ് കീഴാറ്റൂരിന് സമ്മാനിച്ചു.

പയ്യന്നൂർ:വിപി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ്റെ ഓർമ്മ ദിനം ആരാധന ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അനുസ്മരണ സമ്മേളനം സിനിമ നാടക അഭിനേത്രി ഡോ.സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ സിനിമ നാടക ചമയ വിദഗ്ദൻ പട്ടണം റഷീദ് പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം നാടക- സിനിമാ നടനായ സന്തോഷ് കീഴാറ്റൂരിന് സമർപ്പിച്ചു.10,001 രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്കാരം. പി.കെ. സുരേഷ് കുമാർ വി.പി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പി.യു. രാജൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. രാജേഷ്, സീത ശശിധരൻ , ഉമാദേവി എന്നിവർ പ്രസംഗിച്ചു.






