കായിക മികവിന് ആദരവ്

കണ്ണൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും ആദരിക്കൽ ചടങ്ങും നടന്നു. കായിക മേഖലയിൽ മികവ് തെളിയിച്ച കെ.ഡി. ഫ്രാൻസിസിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ എസ്. പി.പി ഡബ്ല്യു എ.ജില്ലാ പ്രസിഡണ്ട് എ. ജയരാജൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ കല്ലറ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എം.ജി. ജോസഫ് മൊമെൻ്റോ നൽകി ആദരിച്ചു.മുയ്യം രാഘവൻ, ടി.പി. പ്രേമരാജൻ, ടി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, എം.ഒ. വേണുഗോപാൽ, ഇ സുഗുണൻ, പി. ബാലൻ, എ. സത്യ ബാലൻ, ദിലീപ് ബാല ക്കണ്ടി, കെ.വി. ബാബു, ടി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.






