LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കുടുംബശ്രീ ജെന്‍ഡര്‍ ബ്രിഗേഡ്; ജില്ലയിലെ ആദ്യ ഗ്രൂപ്പ് അഴീക്കോട് പഞ്ചായത്തില്‍

31abe7ed-edba-4e3b-9ff6-c034dbc59c06.jpg
Spread the love


അഴീക്കോട്: ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇനി കുടുംബശ്രീ വനിതകളും. കുടുംബശ്രീ ജില്ലാ മിഷന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ കീഴില്‍ ജില്ലയിലെ ആദ്യ ജെന്‍ഡര്‍ ബ്രിഗേഡ് ഗ്രൂപ്പ് അഴീക്കോട് സി ഡി എസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങക്ക് ജില്ലയില്‍ നിന്നും പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് ജെന്‍ഡര്‍ ബ്രിഗേഡ്. രക്ഷാപ്രവര്‍ത്തനം, അടിയന്തിര വൈദ്യ സഹായം, മാനസിക പിന്തുണ, താല്‍കാലികമായി അഭയ കേന്ദ്രത്തിലേക്ക് മാറ്റല്‍, ശുചീകരണം, ഭക്ഷണം എത്തിച്ചു നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജെന്‍ഡര്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ സി ഡി എസ് മെമ്പര്‍മാരാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. രണ്ടാം ഘട്ടത്തില്‍ തല്‍പരരായ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും ഭാഗമാകാം.

ജെന്‍ഡര്‍ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഉദ്ഘാടനം അഴീക്കോട് ചടയന്‍ സ്മാരകത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് നിര്‍വഹിച്ചു. ‘ദുരന്ത സാഹചര്യങ്ങളില്‍ ആര്‍ട്ട് തെറാപ്പിയിലൂടെ മാനസിക സാമൂഹിക പരിചരണം’ എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ്മാരായ നീതു മഹേഷ്, ജിത എന്നിവര്‍ ക്ലാസ്സെടുത്തു. 
അഴീക്കോട് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പ്രീത, സ്‌നേഹിത സ്റ്റാഫ് ബിബിത, സി ഡി എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!