കഞ്ചാവുമായി യുവാവ് പിടിയിൽ

പയ്യന്നൂർ. കഞ്ചാവുപൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി അന്താജിൻ മോമിനെ (26) യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂർ, വെള്ളൂർ, പെരുമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പയിൽ വെച്ച് 20 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായത്.
പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ടി.വി കമലാക്ഷൻ, എ.അസീസ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സുരേഷ് ബാബു , സിവിൽ എക്സൈസ് ഓഫീസർ വിനീഷ്. കെ എന്നിവരും ഉണ്ടായിരുന്നു.
കഞ്ചാവുമായി യുവാവ് പിടിയിൽ
ആലക്കോട്. കഞ്ചാവ് പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ നാദിയ ആ റൻബാഡി സ്വദേശി കാർത്തിക് ബിശ്വാസിനെ (28) യാണ് എസ്.ഐ. കെ.ജെ. മാത്യുവും സംഘവും പിടികൂടിയത്. പെരുമ്പടവ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് 270.67 ഗ്രാം കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്.






