LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പയ്യന്നൂർ കൊറ്റിയിൽ കടകളില്‍ കവർച്ച; മൂന്ന് കുട്ടി മോഷ്ടാക്കൾ പിടിയില്‍

img_9741.jpg
Spread the love

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറ്റിയില്‍ രണ്ടുകടകളില്‍ മോഷണവും സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണ ശ്രമവും നടത്തിയമൂന്ന് കുട്ടി മോഷ്ടാക്കളെ പയ്യന്നൂർ ഡിവൈ എസ്.പി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടി.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ താമസിക്കുന്ന കൗമാരക്കാരാണ് പോലീസ് പിടിയിലായത്.കുട്ടി മോഷ്ടാക്കളെഇന്ന് പുലർച്ചെയോടെയാണ് കാഞ്ഞങ്ങാട് നിന്നും പോലീസ് പിടികൂടിയത്. ഇവരെ തലശ്ശേരി ജുവനൈൽ കോടതിയില്‍ ഹാജരാക്കും.

ഈ മാസം എട്ടിന് അര്‍ദ്ധരാത്രിയിലാണ് കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്സിന് സമീപത്തെ എന്‍. രഘുവിന്റെ പലചരക്ക് കടയിലും സമീപ ത്തെഎം.ജി. സ്റ്റോറിന്റെയും ഷട്ടറിന്റെപൂട്ട് തകര്‍ത്ത് മോഷണം നടന്നത്. രഘുവിന്റെ കടയുടെ ഗ്രിൽസിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ഇവിടെനിന്നും സിഗരറ്റുകളും ചോക്ലേറ്റുകളും പണവുമുള്‍പ്പെടെ 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായുള്ള രഘുവിന്റെ പരാതിയില്‍ പയ്യന്നൂർപോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് പ്രതികൾ പിടിയിലായത്.

എം.ജി. സ്റ്റോറിന്റെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 12,200 രൂപയും ലഘുഭക്ഷണ സാധനങ്ങളും മോഷ്ടിച്ചിരുന്നു. കൗമാരക്കാരായ മൂന്നുപേരുടെ ദൃശ്യങ്ങൾ കടയിലെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞിരുന്നു. മോഷ്ടാക്കളില്‍ ഒരാള്‍ മാസ്‌ക്ക് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സംഭവദിവസം കൊറ്റിയിലെ ഫാന്‍സ് സൂപ്പര്‍മാളിന്റെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!