കണ്ടോത്ത്സ്കൂളിലും കടകളിലും മോഷണം

പയ്യന്നൂർ: ദേശീയപാതയിൽകണ്ടോത്ത് എ എൽ പി
സ്കൂളിലും സമീപത്തെ കടകളിലും മോഷണ ശ്രമം. ദേശീയ പാതയോരത്തെ പഴയ സ്കൂൾ കെട്ടിടത്തിലാണ് മോഷണ ശ്രമം നടന്നത്. മുൻവാതിലിൻ്റെയും
ഓഫീസ് മുറിയുടെയും പൂട്ട് പൊളിച്ചു.
ഓഫീസ് അലമാര കുത്തിത്തുറന്ന് ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്.
സ്കൂളിൽ പണമൊന്നും സൂക്ഷിച്ചിരുന്നില്ല.
വിലപ്പെട്ട രേഖകളൊന്നും
നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൻ്റെ എ സി സ്മാർട്ട് ക്ലാസ് റൂമിന്
കേടുപാടുകൾ വരുത്താൻ ശ്രമം നടന്നു. തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരം നൽകി.
വിവരമറിഞ്ഞ്
പയ്യന്നൂർ എസ്.ഐ. എൻ.കെ. ഗിരീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യന്നൂർ ഉപജില്ല വിഭ്യാഭ്യാസ ഓഫീസർ ടി വി സുചിത്ര വിവരമറിഞ്ഞ് സ്കൂളിലെത്തിയിരുന്നു.സ്കൂളിന് സമീപത്തെ ഔഷധി മരുന്ന് ശാല , ലോട്ടറി സ്റ്റാൾ , സ്പെയർ പാർട്സ് കട എന്നിവയുടെ പൂട്ട് തകർത്ത് കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്. മോഷ്ടാക്കളെ കണ്ടെത്താൻ
അന്വേഷണം ഊർജിതമാക്കി.






