28.06 ഗ്രാംഎംഡി എം എ യും 2.108 കിലോഗ്രാംകഞ്ചാവുമായി മൂന്നു പേർ പിടിയിൽ
മഞ്ചേശ്വരം. കാറിൽ കടത്തുകയായിരുന്ന . 28. O6 ഗ്രാം എംഡി എം എ യും രണ്ടു കിലോ വിലധികം കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടി. മഞ്ചേശ്വരം. ബണ്ഡ്വാൾ സ്വദേശി മുഹമ്മദ് അബ്ബാസ് (30), മഞ്ചേശ്വരം വെളുത്ത മജകല്ലടുക്കയിലെ മുഹമ്മദ് ജുനൈദ് (32), പുത്തൂർ കല്ലടുക്കയിലെ അൻസാർ സാബിത്ത്(26) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ 3.25 മണിയോടെ തലപ്പാടിയിൽ വെച്ചാണ് മൂന്നുപേരും പിടിയിലായത് . മയക്കുമരുന്ന് കടത്താൻഇവർ ഉപയോഗിച്ച കെ.എ. 05. എം.ജി. 6613 നമ്പർ പോലീസ് കസ്റ്റഡിയിലെടുത്തു.
