ബിവറേജ് ഔട്ട് ലെറ്റിൽ മോഷണം

കണ്ണൂർ .ബിവറേജസ് ഔട്ട് ലെറ്റ് കുത്തിതുറന്ന് മോഷണം.പാറക്കണ്ടിയിലെ ബിവറേജ് സ് ഔട്ട് ലെറ്റ് കുത്തിതുറന്നാണ് മോഷണം നടന്നത്. ഒരു മദ്യ കുപ്പിയും രണ്ട് ബിയർ ബോട്ടിലുമാണ് മോഷണം പോയത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെ നിരീക്ഷണക്യാമറയിൽ മുഖം മറച്ച രണ്ടു മോഷ്ടാക്കളുടെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.ബിവറേജ് ഔട്ട് ലെറ്റ് മാനേജർ ടൗൺപോലീസിൽ പരാതി നൽകി. കേസെടുത്ത സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.






