കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ് കഞ്ചാവുപൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശി ശ്രീധർബോയി (33)യെയാണ് പിടികൂടിയത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ
അഷ്റഫ്.മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബാവുപറമ്പ് വെച്ചാണ്
ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായത്. പരിശോധനയിൽ
ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി.പി, ഗ്രേഡ്
പ്രിവൻ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരും ഉണ്ടായിരുന്നു






