സ്റ്റീമര്യന്ത്രം പൊട്ടിത്തെറിച്ച് കമ്പി തലയിൽ തുളച്ചുകയറി പരിക്കേറ്റ യുവാവ് മരിച്ചു.

തളിപ്പറമ്പ്; സ്റ്റീമര്‍ യന്ത്രം പൊട്ടിത്തെറിച്ച് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അസം സ്വദേശി അമീര്‍ ഹുസൈൻ(29)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം. സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഇരുമ്പ്കമ്പി തലയിൽ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ അമീറിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ രാത്രിയോടെ ഇയാളെകണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്ട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നാറാത്ത് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






