കോടികളുടെ രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടു പേർ പിടിയില്‍

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് കബളിപ്പിച്ച്തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലീസ് പിടികൂടി. ചെറുകുന്ന് തെക്കുമ്പാട്ടെ എം.കലേഷ്(36), ചെറുകുന്ന് ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് എസ്.ഐ. കെ.ദിനേശനും സംഘവും പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 2023 ജനുവരി 7 നാണ് സംഭവം . പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണൻ്റെ(70) രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗ് ബൈക്കിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു. 45 വര്‍ഷമായി കൈവശം വെച്ചുവരുന്ന ഈ രത്നക്കല്ല് വാങ്ങാനായി മാസങ്ങളായി ബന്ധപ്പെട്ടുവരുന്ന മയ്യില്‍ സ്വദേശി ബിജു പറഞ്ഞത് പ്രകാരം ജനുവരി 7 ന് രാവിലെ 11.10 ന് രത്നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു . ഈ സമയത്ത് ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞുവെന്നാണ് പോലീസിൽ നൽകിയ പരാതി . കേസെടുത്തിരുന്ന പോലീസ് അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്ത്.






