ഡി പി സി കസാക്ക 360 ടീമുകൾ ചേർന്നു സംഘടിപ്പിച്ച 20-20 ക്രിക്കറ്റിൽ കസാക്ക കണ്ണൂർ കിരീട ജേതാക്കൾ

കാടാച്ചിറ : കാടാച്ചിറ ഹയർ സെക്കൻ്ററി സ്കൂൾ മൈതാനത്തു നടന്ന നാലു ടീമുകൾ മാറ്റുരച്ച 20-20 ക്രിക്കറ്റ് ടൂർണമെൻ്റിൽ 360 കണ്ണൂരിനെ തകർത്ത് കസാക്ക കണ്ണൂർ കിരീടം കൈക്കലാക്കി. അഭിരാഗ് നടാൽ ടൂർണമെൻ്റിലെ മികച്ച ബാറ്ററും ഗോകുൽ പെരളശ്ശേരി മികച്ച ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ എതിരാളികളെ 50 റൺസിനു പുറത്താക്കിയ കസാക്ക കണ്ണൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിനാവശ്യമായ റൺസ് അടിച്ചെടുത്തു കൊണ്ട് കിരീടം ഉറപ്പിക്കുകയായിരുന്നു. ഡി പി സി കസാക്ക 360 ടീമുകൾ കൂട്ടായ്മയിലൂടെ സംഘടിപ്പിച്ചതായിരുന്നു ടൂർണമെൻ്റ്.






