LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു; ബൈക്ക് യാത്രക്കാരന് പരിക്ക്

img_9663.jpg
Spread the love

തലശ്ശേരി : തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കാസർകോഡേക്ക് വരികയായി രുന്ന കെ എൻ 56 ടി 9966 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. സെയ്ദർ പള്ളിയിലെ ടി.സി ഉമ്മർ സ്മാരക മന്ദിരത്തിൻ്റെ മുൻവശത്തേക്കാണ് കാർ ഇരച്ചു കയറിയത്.

സ്വിഗ്ഗി ഡെലിവറി ബോയി സഞ്ചരിച്ചിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ യുവാവിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കെ എൽ 58 എ എൻ 6634 നമ്പർ ബൈക്ക് പൂർണമായും തകർന്നു. സി പി എം ഓഫീസിൻ്റെ മുൻവശവും തകർന്ന നിലയിലാണ്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണിത്. അർധരാത്രിയായതിനാലാണ് വൻ അപകടമൊഴിവായത്. തലശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാസർകോട്ടെ ഡോക്ടറും, കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!