LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഗ്യാസ് ഏജൻസി ജീവനക്കാരനെ ബൈക്കിലെത്തിയ സംഘംആക്രമിച്ച് രണ്ടര ലക്ഷം കവർന്നു.

acd22f3e-fc31-4219-bd5b-389ac8949f48.jpg
Spread the love

പയ്യന്നൂർ: പയ്യന്നൂർ അമ്പലം – തെരു റോഡിനരികിലെ
ഇട റോഡിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ബൈക്കിലെത്തിയ
മൂന്നംഗസംഘം ആക്രമിച്ച് 2,54,000 രൂപ
കവർന്നു. ചെറു കുന്നിലെ
അന്നപൂർണ ഗ്യാസ് ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ ബാങ്ക്
റിട്ട. ജീവനക്കാരനുമായ
സി.കെ.രാമകൃഷ്ണനെയാണ് ആക്രമിച്ച് പണം
കവർന്നത്. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് രാമകൃഷ്ണൻ വീട്ടിലേക്ക് പോകും വഴി വീടിനു സമീപത്തുള്ള
ഇട റോഡിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.
ബൈക്കിലെത്തിയ അക്രമികളിൽ ഒരാൾ
ഹെൽമെറ്റും രണ്ടാമൻ
മാസ്കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. അടുത്തെത്തി കഞ്ചാവു വില്പനയാണ്
തനിക്ക് പണി എന്ന് ചോദിക്കുകയും ബാഗ്
പരിശോധിക്കണമെന്ന്
ആവശ്യപ്പെടുകയുമായിരുന്നു. ബലമായി ബാഗിനുള്ളിലെ പണം
എടുക്കുകയും കുറച്ച് ദൂരെ വച്ച ബൈക്കിനരികിലേക്ക്
അക്രമികൾ ഓടുകയും
ചെയ്തു. എന്നാൽ രാമകൃഷ്ണനെ തള്ളി വീഴ്ത്തിയ സംഘം ഇതിനിടെ
ബൈക്കിൽ കയറി
പയ്യന്നൂർ ഭാഗത്തേക്ക്
രക്ഷപ്പെടുകയും ചെയ്തു. വീഴ്ചയിൽ
കല്ലിൽ തലയിടിച്ച് രാമകൃഷ്ണന് പരിക്കേറ്റു. ഇയാളെ പയ്യന്നൂർ
സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് പരിസരവാസികൾ
ഓടിയെത്തുകയും കവർച്ചക്കാരെ വഴിയിൽ തിരച്ചിൽ
നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഘത്തിൽ മൂന്നുപേരുണ്ടെന്നും ഒരാൾ ബൈക്കിനരികിൽ കാത്തിരിക്കുന്നതായും
മൂന്നുപേർ ഒരുബൈക്കിൽ പോകുന്നതായി കണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!