LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

14കാരന് മർദ്ദനം മൂന്ന് പേർക്കെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസ്

img_8750.jpg
Spread the love

പരിയാരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സംരക്ഷിക്കേണ്ടവർ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കാരണം മർദ്ദിച്ച് ദേഹോപദ്രവം ചെയ്തുവെന്ന കുട്ടിയുടെപരാതിയിൽ മൂന്നു പേർക്കെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭയിൽ താമസക്കാരനായ 14കാരൻ്റെ പരാതിയിലാണ് പരിയാരം അമ്മാനപ്പാറയിലെ നഫീസ, മുസമ്മൽ, വർഷ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. കുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽഇക്കഴിഞ്ഞ ജൂലായ് മാസം വരെ അമ്മാനപാറയിൽ വീട്ടുതടങ്കലിൽ വെച്ച് പ്രതികൾ കൈകൊണ്ട് അടിച്ചും രണ്ടാം പ്രതി കഴുത്തിന് പിടിച്ചും ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!