ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഭരണസമിതി അംഗങ്ങൾ ഓർമ്മമരം നട്ടു

പയ്യന്നൂർ:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടും പരിസരവും ശുചീകരണ പ്രവർത്തിയും ” ഒരു തൈ നടാം” പദ്ധതിയുടെ ഭാഗമായി ഭരണ സമിതിയുടെ ഓർമത്തുരുത്ത് നിർമാണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വൽസല നിർവഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ മോഹനൻ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ അഡ്വക്കേറ്റ് കെ പി രമേശൻ, പി.പങ്കജാക്ഷി, ലിസി ഏലിയാസ്, എസി പൗലോസ്, നസീറ കെപി, എം വി ദീപു, എ വത്സല എന്നിവർ ഓർമ മരംനട്ടു ചടങ്ങിൽ പങ്കാളികളായി. 14 ഫലവൃക്ഷതൈകളാണ് ഓർമത്തുരുത്തിൽ നട്ടുപിടിപ്പിച്ചത്.
.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും മുഴുവൻ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അരുൾ പി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ എം സോമൻ എന്നിവരും സംബന്ധിച്ചു. ശുചിത്വ ചാർജ് ഓഫീസർ ഗണേശൻ എം വി നന്ദിയും പറഞ്ഞു.






