പൊതുജനങ്ങൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്നൂർ:തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെയും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ. തസ്ലീന തയ്യിൽ നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളെ ക്കുറിച്ച് ക്ലാസെടുത്തു. യു.രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാമചന്ദ്രൻ, പാരാലീഗൽ വളണ്ടിയർ ശ്രീകല എന്നിവർ സംസാരിച്ചു. കെ. ശിവപ്രസാദ് സ്വാഗതവും കെ ചഞ്ചൽ പ്രഭാത് നന്ദിയും പറഞ്ഞു.






