LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

img_0295.jpg
Spread the love

പയ്യന്നൂർ. വിവാഹ വാഗ്ദാനം നൽകി യുവതിയെ പയ്യന്നൂരിലെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ.കാഞ്ഞങ്ങാട് അജാനൂർ സ്വദേശി അജ്മലിനെ (28)യാണ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരി ബലാത്സംഗ കേസിൽ അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞമെയ് മാസത്തിലാണ് പരാതിക്കാസ് പദമായ സംഭവം.രാമന്തളി ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥിനിയായ 19 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. പറശിനിക്കടവ് വിസ്മയ പാർക്കിൽ വെച്ച് പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായ കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രതി പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പയ്യന്നൂർ നഗരത്തിലെ ലോഡ്ജിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പയ്യന്നൂർ പോലീസ് പ്രതിയെ കാഞ്ഞങ്ങാട് വെച്ച് കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!